മേയ് 23, 2009

ആന്‍ഡ്രൂസച്ചാ‍യന്റെ ആ പാട്ട് ( ??? )

sajanchristee

ആറുമണി നേരമായാല്‍ കെടക്കപായേന്നോടും,
നേരെ ബാറിലേക്ക്ഞാ‍നോടും,ബാറുതുറക്കും മുന്‍പേ കേറും
എന്നും വെളുപ്പാന്‍ കാലം കണ്ണുതുറക്കുമ്പോ
രണ്ടെണ്ണമടിച്ചില്ലെ കൈവിറക്കും

ഒന്നാമത്തെ പെഗ്ഗൊഴിച്ച് കുറഞ്ഞ ടൈപ്പൊരു
സോഡ വാങ്ങി കടിച്ചുപൊട്ടിച്ചതിലൊഴിച്ച്
ആര്‍ത്തിയോടത് കൈയ്യിലെടുത്ത് കുടിച്ചുനോക്കിയപ്പോള്‍
തണുപ്പിലാഞ്ഞിട്ട് ഇറക്കാന്‍ പറ്റാതെ ഐസിനായി ഞാന്‍ കൂകവെ
സപ്ലൈയര്‍ വന്നിട്ട് മോന്തക്ക് തോണ്ടിയപ്പോള്‍
നല്ലോണം നൊന്തടാ ഇന്നെനിക്ക്..

രണ്ടാമത്തെ പെഗ്ഗെടുത്ത് ഒറ്റയടിക്കൊരു വലിവലിച്ച്
മുളകെടുത്തൊരു ഒരു കടികടിച്ച് ചെറുങ്ങനെയൊരു
ചിരിചിരിച്ച് അടിമുടി തരിപ്പുകേറിയിങ്ങനെ നില്‍ക്കവെ
കലിപ്പ് കേറ്റാനായി ഒരുത്തന്‍ ഒരുത്തന്‍ വന്നന്നെ
തുറിച്ചു നോക്കീട്ട് പല്ലിളിച്ചെ..

മൂന്നാമത്തെ പെഗ്ഗടിച്ച് നീണ്ട് നിവര്‍ന്ന് വിടര്‍ന്ന്
മീശ പതുക്കെ പിരിച്ചുവെച്ച് മുണ്ടൊന്നെടുത്ത് മടക്കി കുത്തി
മൂളിപാട്ടുപാടികൊണ്ട് താളമിട്ട് ഞാനങ്ങനെ നില്‍ക്കവെ
എന്റെ മൂക്കിനിട്ടൊരു കടികടിച്ചെടാ സ്നേഹംമൂത്തിട്ട് വേറൊരുത്തന്‍

നാലാമത്തെ പെഗ്ഗടിച്ച് നാണമൊക്കെ പറപറന്ന്
നാല് കാലില്‍ ആടിനിന്ന് നാലു ചുറ്റും നോക്കികൊണ്ട്
നീട്ടി നാല് വിസിലടിച്ച് വഴവഴാന്ന് നാവുകൊഴഞ്ഞ് നില്‍ക്കവെ
എന്റെ നടും പുറത്തിട്ട് പടപടാന്ന് പടക്കം പൊട്ടിച്ചു മറ്റൊരുത്തന്‍

അഞ്ചാമത്തെ പെഗ്ഗടിച്ച് ബഞ്ചിന്മേല് കേറിനിന്ന്
ആടുതോമ വീശും പോലെ മുണ്ടഴിച്ച് വീശിയപ്പോള്‍
കളസമിടാത്തകാര്യം ഞാനൊഴികെല്ലാരും കണ്ടടാ
മുണ്ടുംകൊണ്ടാണുങ്ങള്‍ പോയൊരു നേരത്ത്
മുണ്ടാട്ടം മുട്ടിപോയെന്നെനിക്ക്..

ആറാമത്തെ പെഗ്ഗടിച്ച് നിലംതൊടാതെ കറങ്ങി ഞാന്‍
അടിമുടി കൂതറയായിനില്‍ക്കവെ കൂതറയായിനില്‍ക്കവെ
വന്നോരും പോയോരും കൂമ്പിനിട്ടിടിച്ചിട്ട്
മൂത്രം പോണില്ലെടാ ഇന്നെനിക്ക്..

നാളെ ഒന്നാന്തി വെള്ളമടിക്കന്‍ എന്തുച്ചെയ്യുമന്‍-
ദൈവമെ,ബാറന്നവധിയാണല്ലോ കൂട്ടരെ...!






കടപ്പാട് :ബാര്‍ സോങ്ങ് ഗ്രൂപ്പ് (???)

മേയ് 19, 2009

ആന്‍ഡ്രൂസച്ചായന്‍

sajanchristee

ഈ പാട്ട്(ഏത് പാട്ട്?)ഏതോ സിനിമയിലെ പാട്ടിന്റെ പാരഡിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്കതു വിശ്വാസമായിട്ടില്ല.ഇനി ഞാന്‍ ആ സിനിമാപാട്ട് കേള്‍ക്കാത്തതു കൊണ്ടായിരിക്കും അല്ലെ?ആണോ? ആ എന്തായാലും ഈ പാട്ട് പാടിയിരിക്കുന്നത് കോളനിമുക്കിലെ
ഷാപ്പുപടിക്കല്‍ ആന്‍ഡ്രൂസച്ചായനാണ്.അപ്പോള്‍ ദാണ്ടേ വരുന്നു കുറെ പാപ്പരാസികള്‍ ഇത് പാടിയത്
ആന്‍ഡ്രൂസച്ചായനല്ല അല്ലാന്നും വേറെ ഏതോ ഇച്ചായനാണെന്നും പറഞ്ഞ്,ഞാനും വിട്ടു കൊടുത്തില്ല
തര്‍ക്കിച്ചു തര്‍ക്കം മൂത്തു...ലാസ്റ്റ്,ഒടുക്കം,അവസാനം ഞാന്‍ വെള്ളത്തില്‍ ആണിഅടിച്ചുപറഞ്ഞു ഇത്
പാടിയത് അച്ചാ‍യന്‍ തന്നെയാണെന്ന് അങ്ങനെ വെള്ളത്തില്‍ ആണിയടിച്ചുപറഞ്ഞപ്പോള്‍ എല്ലാവരും ശാന്തരായി പിരിഞ്ഞുപ്പോയി.ഇനി അല്ല ആന്‍ഡ്രൂസച്ചാ‍യനല്ല ഈ പാട്ട് പാടിയിരിക്കുന്നതെങ്കില്‍ പിന്നെ ആര്? തെളിയിക്കുന്നവര്‍ക്ക് തക്കസമയത്ത് കിട്ടും!എന്ത്? സമ്മാനം!
എന്നാ ഗായകനാ ആന്‍ഡ്രൂസച്ചയാന്‍,നല്ല ശ്രുതി,നല്ല താളം അങ്ങിനെ ഒന്നിനൊന്നു മെച്ചം
ഇതുകൊണ്ടൊക്കെതന്നെ അച്ചാ‍യന് ഡ്രാമസിംഗറില്‍ പാടാന്‍ അവസരവും കിട്ടി. എന്താ കുട്ടാ
ശ്രുതി ഇല്ലാലോ.....ടെംബോ വന്നില്ലാലോ.....കാര്‍വന്നല്ലോ.... എന്നുള്ള കമന്റുകള്‍ പറയാന്‍ നമ്മുടെ ഭരത്തേട്ടന് അവസരം കൊടുക്കാതെയുള്ള പ്രകടനമായിരുന്നു അച്ചായന്റെ. തന്നെയുമല്ല ഫന്റാസ്റ്റിക് & എലാസ്റ്റിക് & ബ്ലാസ്റ്റിക് എന്നു പറയാനെ നമ്മുടെ ബീവിക്കും നേരമുണ്ടായിരുന്നുള്ളു.
എന്നിട്ടുപോലും അച്ചായനെ അവര്‍ “വിരിയുകയില്ല നാം....വിരിയുകയില്ല നാം....”എന്നു തുടങ്ങുന്ന പാട്ടോടുകൂടി പിരിച്ചുവിട്ടു.എന്തുകൊണ്ട് അച്ചായനെ പിരിച്ചുവിട്ടു? അതെ! കേവലം S M S എന്ന
മൂന്നക്ഷരത്തിന്റെ പേരില്‍(നെടുവീര്‍പ്പെടുന്നു).വെറും ഒന്‍മ്പത് S M S ആണ് അച്ചായന് കിട്ടിയത്.
കാരണം കോളനിമുക്കില്‍ ആകെ ഒന്‍മ്പത് മൊബീലേ ഉണ്ടായിരുന്നുള്ളൂ.അതില്‍ ഒന്ന് അച്ചായന്റെ
തന്നെയാണ്,ബാക്കി എട്ടു പേരും അച്ചായന്റെ ശത്രുക്കള്‍ ആയിരുന്നിട്ടു പോലും S M S അയച്ചു.
ഈ ഭൂലോക മലയാളരാജ്യത്ത് ഇത്രയധികം മലയാളികള്‍ ഉണ്ടായിട്ടും ഒന്‍മ്പത് S M S ? എന്നചോദ്യം അവശേഷിക്കുന്നു,അത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണം പുരോഗിമിച്ചുകൊണ്ടിരിക്കുന്നു.
ഇതൊക്കെ അച്ചായനു കുറച്ച് വിഷമങ്ങളുണ്ടാക്കിയെങ്കിലും അച്ചായനെ ആശ്വസിപ്പിക്കാന്‍
അവള്‍ വന്നു! ആര്? കല്ല്യാണി അതെ കുന്നുംപുറത്തെ കല്ല്യാണി. കാണാന്‍ സുന്ദരി അല്ലെങ്കിലും എല്ലാം അവളില്‍ ഉണ്ടായിരുന്നു, എല്ലാം? അതെ എല്ലാം.അതുകൊണ്ടുതന്നെ അച്ചായന്‍ അവളില്‍
അപയം പ്രാപിച്ചു.അച്ചായന്റെ എല്ലാം അവളുടെ മുന്നില്‍ വെയ് ക്കേണ്ടിവന്നു ആകെയുള്ള മൊബീലുപോലും!പകരം അവള്‍ കൊടുത്തതോ??രാവിലെ 6 മണി മുതല്‍ രാത്രി ഏറെ വൈകുന്നവരെ
കല്ല്യാണിയൊടൊപ്പം അച്ചായന്‍ ഒരു പണിക്കും പോകാതെ ചിലവഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കല്ല്യാണിയുമായി അച്ചായന്‍ എന്നും പാട്ടും കൂത്തുമാണ്,സന്തോഷമുള്ള ദിനങ്ങളാണതൊക്കെ. പക്ഷെ
അച്ചായന്റെ ഈ സന്തോഷം ഒന്നാം തീയ്യതി മത്രം ഉണ്ടാകില്ല...കാരണം? കാരണമെല്ലാ ബാറുകള്‍ക്കും
അന്ന് അവധിയാണല്ലോ, ആ കൂട്ടത്തില്‍ കുന്നും പുറത്തെ കല്ല്യാണിബാറിനും അവധിയാണ്.ഞങ്ങളുടെ
എല്ലാം രോമാഞ്ചമാണ് കല്ല്യാണി ക്ഷമിക്കണം കല്ല്യാണിബാര്‍!!


അച്ചായന്റെ ഈ പാട്ട് (ഏത് പാട്ട്?)അടുത്തപോസ്റ്റില്‍!! (എന്നാണാവോ?)

മേയ് 18, 2009

സന്തോഷവാര്‍ത്ത

sajanchristee

ചേട്ടന്മാരെ, ചേച്ചിമാരെ, അനിയന്മാരെ,അനിയത്തിമാരെ..നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
വാര്‍ത്ത എന്താണ് എന്നല്ലെ..? തിരക്കു കൂട്ടല്ലെ പറയാം, ഞാന്‍ ഇതാ ഒരു ബ്ബോഗ് തുടങ്ങിയിരിക്കുന്നു,
എന്ത് ? സന്തോഷമയില്ലെന്നോ? ആ..സന്തോഷമാണേലും,ദു:ഖമാണേലും ഞാന്‍ തുടങ്ങി. എന്റെ അമ്മച്ചി എപ്പോഴും “ന്റെ കുട്ടി ഒന്നു നന്നാവണെ” എന്നു പറയും, അതിന്റെ ഭാഗമായിട്ടാണ് ഈ ബ്ലോഗ്.എത്രനാള്‍..ആര്‍ക്കറിയാ.. (അത്രയും സമയമെങ്കിലും അടങ്ങിഒതുങ്ങി ഇരിക്കാല്ലോ എന്നു കരുതി) സ്കൂളില്‍ ഞാന്‍ അറിയപ്പെടുന്ന കോപ്പി റൈറ്ററായിരുന്നു ശ്ശ്ശ്ശ്,,കോപ്പിഅടിക്കാരന്‍ എന്നും പറയും..ടീച്ചര്‍മാര്‍ക്കൊക്കെ എന്നെ പേടിയായതു കൊണ്ട് എന്നെ ഒന്നും പറഞ്ഞിരുന്നില്ല...എന്നു വച്ച് നിങ്ങളുടെ എന്തെങ്കിലും കോപ്പി അടിച്ചാല്‍?
അടിച്ചാ‍ല്‍ നിങ്ങള്‍ എന്നെ പിച്ചിച്ചീന്തണം,മാന്തിപൊളിക്കണം,കടിച്ചുകീറണം..വടികൊണ്ട് അടിക്കാന്‍ പാടില്ല എനിച്ച് പേടിയാ അതാട്ടോ..!(പിന്നെ..കോപ്പി അടിച്ചിട്ടു വേണ്ടെ എനിക്കു എഴുതാന്‍ ഹും! ഈശ്വരാ കണ്‍ട്രോള്‍ തരണെ..) അപ്പോള്‍ പറഞ്ഞു വന്നത് ഞാന്‍ ബൂലോകത്തിലേക്ക് വരികയാണ് നിങ്ങളുടെ അനുഗ്രഹത്തോടെ...ഹ എന്താ മാഷെ ഒന്നു അനുഗ്രഹിക്കൂന്നെ...