മേയ് 19, 2009

ആന്‍ഡ്രൂസച്ചായന്‍

sajanchristee

ഈ പാട്ട്(ഏത് പാട്ട്?)ഏതോ സിനിമയിലെ പാട്ടിന്റെ പാരഡിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്കതു വിശ്വാസമായിട്ടില്ല.ഇനി ഞാന്‍ ആ സിനിമാപാട്ട് കേള്‍ക്കാത്തതു കൊണ്ടായിരിക്കും അല്ലെ?ആണോ? ആ എന്തായാലും ഈ പാട്ട് പാടിയിരിക്കുന്നത് കോളനിമുക്കിലെ
ഷാപ്പുപടിക്കല്‍ ആന്‍ഡ്രൂസച്ചായനാണ്.അപ്പോള്‍ ദാണ്ടേ വരുന്നു കുറെ പാപ്പരാസികള്‍ ഇത് പാടിയത്
ആന്‍ഡ്രൂസച്ചായനല്ല അല്ലാന്നും വേറെ ഏതോ ഇച്ചായനാണെന്നും പറഞ്ഞ്,ഞാനും വിട്ടു കൊടുത്തില്ല
തര്‍ക്കിച്ചു തര്‍ക്കം മൂത്തു...ലാസ്റ്റ്,ഒടുക്കം,അവസാനം ഞാന്‍ വെള്ളത്തില്‍ ആണിഅടിച്ചുപറഞ്ഞു ഇത്
പാടിയത് അച്ചാ‍യന്‍ തന്നെയാണെന്ന് അങ്ങനെ വെള്ളത്തില്‍ ആണിയടിച്ചുപറഞ്ഞപ്പോള്‍ എല്ലാവരും ശാന്തരായി പിരിഞ്ഞുപ്പോയി.ഇനി അല്ല ആന്‍ഡ്രൂസച്ചാ‍യനല്ല ഈ പാട്ട് പാടിയിരിക്കുന്നതെങ്കില്‍ പിന്നെ ആര്? തെളിയിക്കുന്നവര്‍ക്ക് തക്കസമയത്ത് കിട്ടും!എന്ത്? സമ്മാനം!
എന്നാ ഗായകനാ ആന്‍ഡ്രൂസച്ചയാന്‍,നല്ല ശ്രുതി,നല്ല താളം അങ്ങിനെ ഒന്നിനൊന്നു മെച്ചം
ഇതുകൊണ്ടൊക്കെതന്നെ അച്ചാ‍യന് ഡ്രാമസിംഗറില്‍ പാടാന്‍ അവസരവും കിട്ടി. എന്താ കുട്ടാ
ശ്രുതി ഇല്ലാലോ.....ടെംബോ വന്നില്ലാലോ.....കാര്‍വന്നല്ലോ.... എന്നുള്ള കമന്റുകള്‍ പറയാന്‍ നമ്മുടെ ഭരത്തേട്ടന് അവസരം കൊടുക്കാതെയുള്ള പ്രകടനമായിരുന്നു അച്ചായന്റെ. തന്നെയുമല്ല ഫന്റാസ്റ്റിക് & എലാസ്റ്റിക് & ബ്ലാസ്റ്റിക് എന്നു പറയാനെ നമ്മുടെ ബീവിക്കും നേരമുണ്ടായിരുന്നുള്ളു.
എന്നിട്ടുപോലും അച്ചായനെ അവര്‍ “വിരിയുകയില്ല നാം....വിരിയുകയില്ല നാം....”എന്നു തുടങ്ങുന്ന പാട്ടോടുകൂടി പിരിച്ചുവിട്ടു.എന്തുകൊണ്ട് അച്ചായനെ പിരിച്ചുവിട്ടു? അതെ! കേവലം S M S എന്ന
മൂന്നക്ഷരത്തിന്റെ പേരില്‍(നെടുവീര്‍പ്പെടുന്നു).വെറും ഒന്‍മ്പത് S M S ആണ് അച്ചായന് കിട്ടിയത്.
കാരണം കോളനിമുക്കില്‍ ആകെ ഒന്‍മ്പത് മൊബീലേ ഉണ്ടായിരുന്നുള്ളൂ.അതില്‍ ഒന്ന് അച്ചായന്റെ
തന്നെയാണ്,ബാക്കി എട്ടു പേരും അച്ചായന്റെ ശത്രുക്കള്‍ ആയിരുന്നിട്ടു പോലും S M S അയച്ചു.
ഈ ഭൂലോക മലയാളരാജ്യത്ത് ഇത്രയധികം മലയാളികള്‍ ഉണ്ടായിട്ടും ഒന്‍മ്പത് S M S ? എന്നചോദ്യം അവശേഷിക്കുന്നു,അത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണം പുരോഗിമിച്ചുകൊണ്ടിരിക്കുന്നു.
ഇതൊക്കെ അച്ചായനു കുറച്ച് വിഷമങ്ങളുണ്ടാക്കിയെങ്കിലും അച്ചായനെ ആശ്വസിപ്പിക്കാന്‍
അവള്‍ വന്നു! ആര്? കല്ല്യാണി അതെ കുന്നുംപുറത്തെ കല്ല്യാണി. കാണാന്‍ സുന്ദരി അല്ലെങ്കിലും എല്ലാം അവളില്‍ ഉണ്ടായിരുന്നു, എല്ലാം? അതെ എല്ലാം.അതുകൊണ്ടുതന്നെ അച്ചായന്‍ അവളില്‍
അപയം പ്രാപിച്ചു.അച്ചായന്റെ എല്ലാം അവളുടെ മുന്നില്‍ വെയ് ക്കേണ്ടിവന്നു ആകെയുള്ള മൊബീലുപോലും!പകരം അവള്‍ കൊടുത്തതോ??രാവിലെ 6 മണി മുതല്‍ രാത്രി ഏറെ വൈകുന്നവരെ
കല്ല്യാണിയൊടൊപ്പം അച്ചായന്‍ ഒരു പണിക്കും പോകാതെ ചിലവഴിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കല്ല്യാണിയുമായി അച്ചായന്‍ എന്നും പാട്ടും കൂത്തുമാണ്,സന്തോഷമുള്ള ദിനങ്ങളാണതൊക്കെ. പക്ഷെ
അച്ചായന്റെ ഈ സന്തോഷം ഒന്നാം തീയ്യതി മത്രം ഉണ്ടാകില്ല...കാരണം? കാരണമെല്ലാ ബാറുകള്‍ക്കും
അന്ന് അവധിയാണല്ലോ, ആ കൂട്ടത്തില്‍ കുന്നും പുറത്തെ കല്ല്യാണിബാറിനും അവധിയാണ്.ഞങ്ങളുടെ
എല്ലാം രോമാഞ്ചമാണ് കല്ല്യാണി ക്ഷമിക്കണം കല്ല്യാണിബാര്‍!!


അച്ചായന്റെ ഈ പാട്ട് (ഏത് പാട്ട്?)അടുത്തപോസ്റ്റില്‍!! (എന്നാണാവോ?)

5 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

അത് ശരി..അപ്പൊ,ഇത് സ്ഥിരം പരിപാടിയാക്കുകയാണോ,ഈ പോസ്റ്റിങ്ങ്‌?
എന്നും പോസ്ടിട്ടാല്‍ കമന്റ്‌ ഇടണമെങ്കില്‍ ഡയറി മില്‍ക്ക്‌ വേണം..
ഈ കല്യാണി എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ വെറുതെ അതും,ഇതും ഒക്കെ ചിന്തിച്ചു ക്കൂട്ടി.വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകുന്നേരം ആയപ്പോ,അത് കല്യാണി ബാര്‍!!!
ഇത്ര വേണ്ടായിരുന്നു..പിന്നെ,ആ പാട്ട് അടുത്ത പോസ്റ്റില്‍ ഉണ്ടാകും അല്ലെ?

പാവത്താൻ പറഞ്ഞു...

:-)

കണ്ണനുണ്ണി പറഞ്ഞു...

വേഗം ആ പാട്ട് കൂടെ പറയു

ഹരിശ്രീ പറഞ്ഞു...

പാട്ട് ഏതാണെന്ന് പറയാതെ സസ്പെന്‍സ് ആക്കിയല്ലോ ???

:)

ശ്രീ പറഞ്ഞു...

:)